28
Jun 2024
Sat
28 Jun 2024 Sat
12 year old boy dies in Car lorry collision

മലപ്പുറം കാരാപറമ്പ് ഞാവലിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 12കാരന്‍ മരിച്ചു. ചെങ്ങര തടത്തില്‍ മൂലക്കുടവന്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫിന്റെ മകന്‍ ഹംദാന്‍ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലത്തീഫിന്റെ സഹോദരി ഹസീന ബാനു (40), മക്കളായ ഹസീം അമല്‍ (21), ഹാമിസ് മുഹമ്മദ് (14), ഹിസ (10) എന്നിവര്‍ക്ക്് പരിക്കേറ്റു. ഹസിം അമലിന്റെയും ഹാഫിസ് മുഹമ്മദിന്റെയും നില ഗുരുതരമാണ്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനി ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം. പാണ്ടിക്കാട് നിന്ന് അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ ദിശയില്‍ നിന്നു വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഹസീനയായിരുന്നു കാര്‍ ഓടിച്ചിരുന്നത്.

വ്യാഴാഴ്ച പാണ്ടിക്കാടുള്ള പിതാവിന്റെ സഹോദരി ഹസീനയുടെ വീട്ടിലേക്ക് വിരുന്നിന് പോയതായിരുന്നു ഹംദാന്‍. തിങ്കളാഴ്ച സ്‌കൂള്‍ തുറക്കാനിരിക്കെ വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടെയാണ് അപകടം.

ഹസീനയെയും മകള്‍ ഹിസയെയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഹംദാന്റെ ഖബറടക്കം ഞായറാഴ്ച ചെങ്ങര ജുമാ മസ്ജിദില്‍ നടക്കും. മാതാവ്: സഫിയ. സഹോദരങ്ങള്‍: ബാസില്‍, റംസി, ദാനിയ.