ഖത്തറിലെ വ്യാവസായിക നഗരമായ റാസ് ലഫാനിലുണ്ടായ സ്ഫോടനത്തില്‍ ഇന്ത്യക്കാരടക്കം 13 മരണം. അറുപതിലേറെ പേര്‍ക്ക് പരിക്ക്. ഇവിടുത്തെ ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ഖത്തര്‍ ഊര്‍ജമന്ത്രി പ്രതികരിച്ചു.
|
ആഭ്യന്തര വിപണിയിലേക്ക് ഗ്യാസ് വിതരണം ചെയ്യുന്ന ബര്‍സാന്‍ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായത്. ഞായറാഴ്ച വൈകുന്നേരം റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനിടയിലാണ് സംഭവം നടന്നതെന്ന് ഖത്തര്‍ എനര്‍ജി പ്രസ്താവിച്ചു. ബര്‍സാന്‍ പ്ലാന്റിലുണ്ടായ സ്ഫോടനത്തെയും തീപിടുത്തത്തെയും തുടര്‍ന്ന് അടിയന്തര രക്ഷാസംഘത്തെ വിന്യസിക്കുകയും പിന്നീട് തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
ALSO READ: പിറന്നാളാഘോഷിക്കാന്‍ ആഡംബര കാറില്‍ ചീറിപ്പായവെ ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു


