23
Jun 2026
Mon
23 Jun 2026 Mon
two dies in BMW car accident during birthday celebration

പിറന്നാളാഘോഷിക്കാന്‍ ആഡംബര കാറില്‍ ചീറിപ്പായവെ ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. മുംബൈ-ഡല്‍ഹി അതിവേഗ പാതയില്‍ ബഡ്‌ലാപുറില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം. യോഗേഷ് നെഗി(26), റബേക്ക് ജേക്കബ്(24) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറുകയും 200 മീറ്റര്‍ ദൂരത്തോളം തെറിച്ചുപോവുകയുമായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറോടിച്ചിരുന്ന യുവാവാണ് പരിക്കുകളോടെ ചികില്‍സയിലുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന അതിവേഗപാതയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ സിമന്റ് ബാരിക്കേഡുകള്‍ അധികൃതര്‍ സ്ഥാപിച്ചിരുന്നു. ഈ ബാരിക്കേഡ് കണ്ട് കാര്‍ വെട്ടിച്ചുമാറ്റിയതോടെ ഡിവൈഡറില്‍ ഇടിച്ചുകയറുകയും തെറിച്ചുപോവുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: അനുമതിയില്ലാതെ സ്വകാര്യ ചിത്രം പങ്കുവച്ചതിന് 22 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ യുവതിയോട് കോടതി