28
Sep 2023
Thu
28 Sep 2023 Thu

പെരുമണ്ണ: പയ്യടിമീത്തൽ കണ്ണംചിനപാലത്തിന് സമീപം മാമ്പുഴ പുഴയിൽ 13കാരൻ മുങ്ങിമരിച്ചു. പൊക്കുന്ന് ചമ്പ്രയിൽ പറമ്പ് ഫൈസലിന്റെ മകൻ സി കെ മുഹമ്മദ്‌ ആദിൽ ആണ് മരിച്ചത്.
വ്യാഴം രാവിലെ 11.30ന് കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഇരിങ്ങല്ലൂർ GHSS ഏഴാം ക്ലാസ് വിദ്യാർഥിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതാവുകയും മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചതിനെതുടർന്ന് ഉടനെ സംഭവസ്ഥലത്തെത്തിയ ജില്ലാ സ്കൂബാ ടീം അംഗങ്ങളായ വെള്ളിമാട് കുന്ന് നിലയത്തിലെ ഷൈബിനും കോഴിക്കോട് നിലയത്തിലെ അഹ്മദ് റഹീഷ് എൻ വി, ശിഹാബുദീൻ ഇ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് കുട്ടിയെ കണ്ടെത്തി കരയ്ക്കെത്തിച്ചത്. സിപിആർ നൽകി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.