തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ അവധിക്കു നാട്ടിലെത്തിയ അച്ഛനൊപ്പം പുഴയിലിറങ്ങിയ 13കാരന്‍ മുങ്ങിമരിച്ചു. മലയിന്‍കീഴ് മഠത്തിങ്ങല്‍ക്കര അനൂപ് ഭവനില്‍ അനില്‍ കുമാറിന്റെയും ദീപാറാണിയുടെയും മകന്‍ അരുണ്‍ ആണ് മരിച്ചത്. കാവടിക്കടവിന് സമീപം ശനി ഉച്ചയ്ക്ക് 12ഓടെയായിരുന്നു അപകടം. അച്ഛനും സഹോദരനുമൊപ്പം പുഴക്കടവില്‍ കുളിക്കുന്നതിനിടെ അനൂപ് ഒഴുക്കില്‍പ്പെടുകയായിരുന്നു.(13 year old boy drown in river)
|
നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. അഗ്നിരക്ഷാസേനയെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. മാറനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അനൂപ്. രണ്ടാഴ്ച മുമ്പാണ് അനില്‍ കുമാര്‍ അവധിക്കു നാട്ടിലെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





