തിരുവനന്തപുരം വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. അരുളാനന്ദകുമാർ-ഷൈനി ദമ്പതികളുടെ മകൻ അബി എന്ന അഖിലേഷ് കുമാറി(13)നെയാണ് വീട്ടിൽ കാലുകൾ നിലത്തുമുട്ടിയും കൈകൾ ജനാലകമ്പിയിൽ ബന്ധിക്കപ്പെട്ടുമാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം.
|
കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ഉൾപ്പെടെ ആരോപിക്കുന്നു. അരുളാനന്ദകുമാറും ഷൈനിയും മുത്തച്ഛനുമാണ് കുട്ടിയെ കൂടാതെ വീട്ടിലുള്ളത്. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അച്ഛൻ ജോലിക്കും, അമ്മ പള്ളിയിലും പോയിരുന്നു. മീൻ മേടിക്കാൻ മാർക്കറ്റിൽ പോയെന്നാണ് മുത്തച്ഛന്റെ മൊഴി. വാഴിച്ചൽ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് അഖിലേഷ് കുമാർ.
നെയ്യാറ്റിൻകര ഡിവൈഎസ്പി അടക്കം സംഭവസ്ഥലത്ത് എത്തി. ജനൽ കമ്പിയിൽ ഷാളിൽ കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. മരിച്ച അഖിലേഷ് കുമാർ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





