15
Aug 2022
Mon
15 Aug 2022 Mon

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 13കാരനെ കാണാതായി. നെടുങ്കണ്ടം ആലുംമൂട്ടില്‍ നസീറിന്റെ മകൻ അജ്മലിനെയാണ് കാണാതായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നെടുങ്കണ്ടം കല്ലാര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അജ്മല്‍. ഇന്നുച്ചയോടെ
കല്ലാര്‍ പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക