27
May 2024
Mon
27 May 2024 Mon
13 year old girl dies during practicing dance

കാസർകോട്: നൃത്തപരിശീലനത്തിനിടെ 13കാരി കുഴഞ്ഞുവീണു മരിച്ചു. തൊട്ടി കിഴക്കേക്കരയിൽ പരേതനായ തായത്ത് വീട്ടിൽ രവീന്ദ്രന്റെ മകളും പാക്കം ​ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുമായ ശ്രീനന്ദ ആണ് മരിച്ചത്. ഞായർ രാത്രിയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുഴഞ്ഞുവീണ കുട്ടിയെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടുതൽ മെഡിക്കൽ റിപോർട്ടുകൾ പുറത്തുവന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവൂ.