പാലക്കാട് നെന്മാറയില്‍ വീടിനുള്ളില്‍ നിന്ന് പാമ്പ് കടിയേറ്റ് ചികില്‍സയിലിരുന്ന 13കാരി മരിച്ചു. ചക്കാത്തറ സ്വദേശികളായ രാമന്‍-അംബിക ദമ്പതികളുടെ മകള്‍ രാജേശ്വരിയാണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. ചികില്‍സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു പെണ്‍കുട്ടി.
|
കുട്ടിക്കു പാമ്പ് കടിയേറ്റ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വൈകീട്ട് ജോലി കഴിഞ്ഞ് എത്തിയ പിതൃ സഹോദരനും ഭാര്യയുമാണ് വായില്‍ നിന്ന് നുരയും പതയും വന്ന് ബോധരഹിതയായി കിടന്ന കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ നെന്മാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലും ശേഷം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ALSO READ: റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു


