31
May 2026
Sun
31 May 2026 Sun
3 year old boy drown in a resort in Malappuram

മലപ്പുറത്ത് റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. അരീക്കോട് സ്വദേശി ആസിഫിന്റെ മകന്‍ ഇവാന്‍ ആസിഫ് ആണ് മരിച്ചത്. ഊര്‍ങ്ങാട്ടിരിയിലെ കൊക്കോ വില്ല റിസോര്‍ട്ടിലെത്തിയതായിരുന്നു കുടംബം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് സ്വിമ്മിങ് പൂളില്‍ നിന്ന് കണ്ടെത്തുന്നത്. ഉടന്‍ അരീക്കോട്ടെ സ്വകാര്യ ആശുപക്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ആസിഫും കുടുംബവും റിസോര്‍ട്ടിലെത്തിയത്. ഇന്ന് വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.

ALSO READ: അരൂരില്‍ പാമ്പ് കടിയേറ്റ് 13 കാരി മരിച്ചു