1342 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത് കാനഡ. സംഭവത്തില്‍ നിരവധി ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. കാനഡയിലെ ഒന്റാരിയോയിലാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. 1.7 ടണ്ണോളം മയക്കുമരുന്നാണ് അധികൃതര്‍ പിടിച്ചെടുത്തത്.
|
പിടിച്ചെടുത്തവയില്‍ കൊക്കെയ്ന്‍, മെതഫിറ്റമിന്, കറുപ്പ് തുടങ്ങിയ ഉള്‍പ്പെടുന്നുവെന്ന് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി അറിയിച്ചു. 2025 ജനുവരിയില്‍ ആരംഭിച്ച പ്രൊജക്ട് ബേ എന്ന മയക്കുമരുന്ന് വേട്ടയുടെ ഭാഗമായാണ് ട്രക്കില്‍ കടത്തിക്കൊണ്ടുവരുന്ന മയക്കുമരുന്നുകള്‍ അധികൃതര്‍ പിടിച്ചെടുത്തത്. കാനഡയ്ക്കും യുഎസിനുമിടയില്‍ സര്‍വീസ് നടത്തുന്ന ട്രക്കുകളിലാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്.
ഒന്റാരിയോയിലെ വിന്‍ഡ്സര്‍, ലാസലി, കൊറുണ, ബ്രാംപ്ടണ്‍, മാര്‍ക് ഹാം, കലിഡോന് തുടങ്ങി 22ഓളം കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 19 പേരാണ് മയക്കുമരുന്ന് കടത്തിയതിന് അറസ്റ്റിലായത്. ഗഗന്‍ദീപ് തിന്ഡാല്, സിമ്രാന്‍ജിത് സിങ്, കാന്വര്പല് കുലാര്‍, ജതിന്ദര്പാല് സിങ്, ജസ് വീന്ദര്‍ സോഹി, തേജ് വിന്ദര്‍ സന്ധു, ഹര്‍ജ് വിന്ദന് സന്ധു, തര്മിന്ഡര് സിങ്, ഗുന്ദീപ് തരിവാല്, മെഹക് പ്രീത് സിങ് കരന്ദീപ് സിങ് എന്നിവരാണ് പിടിയിലായ ഇന്ത്യക്കാര്‍. ഇതിനുപുറമേ കടത്തിക്കൊണ്ടുവന്ന അത്യാധുനിക ആയുധങ്ങളും അധികൃതര്‍ പിടിച്ചെടുക്കുകയുണ്ടായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




