|
മലപ്പുറം: ഉത്സവത്തിനുപോകാൻ സമ്മതിക്കാത്തതിനെ തുടർന്ന് വിഷമത്തിലായിരുന്ന ഒമ്പതാം ക്ലാസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ചു. മലപ്പുറം തിരൂരങ്ങാടി എ.ആർ നഗർ വി കെ പടി സ്വദേശി പനച്ചിക്കൽ ഹരിദാസൻ – ശുഭ ദമ്പതികളുടെ മകൾ പതിനാലുവയസുകാരി അനഘയാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി ഒമ്പതു മണിക്ക് റൂമിൻറെ ഉള്ളിൽ മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. എ.ആർ നഗർ കൊടുവായൂരിൽ ഉത്സവത്തിന്ന് പോവാൻ വീട്ടുകാരോട് സമ്മതം ചോദിച്ചിരുന്നു. എന്നാൽ ഇന്ന് പോകേണ്ടെന്നും ശനിയാഴ്ച വൈകീട്ട് പോകാമെന്നുമാണ് വീട്ടുകാർ പറഞ്ഞത്. ഇതേത്തുടർന്ന് കുട്ടിക്ക് വിഷമം ഉണ്ടായിരുന്നെന്നാണ് പറയുന്നത്.
കൊളപ്പുറം ഗവ. ഹൈസ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യർഥിയാണ് അനഘ. സ്ഥിരമായി തൊട്ടടുത്ത സ്‌കൂളിൽ വോളിബോൾ കളിക്കാൻ പോകാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസും ഇവിടെ എത്തിയിരുന്നു. അനഘയുടെ മൃതദേഹം തിരുർ ചതിരുർ ചമ്രവട്ടം ശ്മശാനത്തിൽ മറവ് ചെയ്തു.
അതേസമയം വിദ്യാർഥിയുടെ അപ്രതീക്ഷിത വിയോഗം വീട്ടുകാരോടൊപ്പം തന്നെ കൂട്ടുകാരികളേയും അധ്യാപകരേയും ഞെട്ടിച്ചിട്ടുണ്ട്. മകളുടെ വിയോഗം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണു ഹരിദാസനും കുടുംബവും. സുഹൃത്തിനെ പോലെയാണു മകളും വീട്ടുകാരും കഴിഞ്ഞിരുന്നതെന്നു അയൽവാസികൾ പറഞ്ഞു. സഹോദരങ്ങൾ അഭിനന്ത്, ആശ്രയാദാസ്.



