24
Mar 2025
Wed
24 Mar 2025 Wed
student electrocuted from electric trap placed for wild boar

ഇടുക്കി കാഞ്ചിയാറില്‍ ഒമ്പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു. പേഴുംകണ്ടം കാരിക്കാട്ട് ചിറയില്‍ ഗോകുല്‍(14)ആണ് മരിച്ചത്. പഠിക്കുന്നതിനെ ചൊല്ലി പിതാവ് രാവിലെ ഗോകുലിനെ വഴക്കുപറഞ്ഞിരുന്നു.  പിന്നാലെ അച്ഛനും അമ്മയും ജോലിക്കുപോവുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനു ശേഷമാണ് കുട്ടി ജീവനൊടുക്കിയത്. മേരികുളം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ഗോകുല്‍. പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് നീക്കി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുന്ന മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.