28
May 2024
Thu
28 May 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: മല്ലപ്പള്ളിയില്‍ നിന്ന് കാണാതായ 14 വയസുകാരനെ ചെന്നൈയില്‍ നിന്ന് കണ്ടെത്തി. കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ നിന്ന് കണ്ട കൊല്ലം സ്വദേശി റിനുവാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. ഇയാള്‍ കുട്ടിയോട് സംസാരിച്ച് വീടുവിട്ട് വന്നതാണെന്ന് മനസിലാക്കുകയായിരുന്നു. ഇതോടെ റിനു കുട്ടിയെ മടങ്ങിപ്പോകാന്‍ ഉപദേശിക്കുകയും ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയുമായിരുന്നു. ബുധനാഴ്ച മുതലാണ് വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നെന്നും അഞ്ച് വര്‍ഷം കഴിഞ്ഞ് കാണാമെന്നും കുറിപ്പെഴുതിവെച്ച ശേഷമാണ് വിദ്യാര്‍ത്ഥിയെ കാണാതായത്.

രാവിലെ ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നാലെ കാണാതാവുകയായിരുന്നു. പ്രദേശത്ത് തെരച്ചില്‍ നടത്തിയങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടില്‍ നിന്ന് കുട്ടി സൈക്കിളിലായിരുന്നു കുട്ടി മല്ലപ്പള്ളിയിലെത്തിയത്. അവിടെ നിന്ന് ബസ് മാര്‍ഗം ചങ്ങനാശ്ശേരിയിലേക്കും അവിടെ നിന്ന് ട്രെയിനില്‍ കുട്ടി ചെന്നൈയിലേക്കും പോകുകയായിരുന്നു. 1500 രൂപയായിരുന്നു കൈവശമുണ്ടായിരുന്നത്. ബാംഗ്ലൂരിലേക്ക് പോകാനാണ് കുട്ടി പദ്ധതിയിട്ടിരുന്നത്.

ചങ്ങനാശ്ശേരിയില്‍ നിന്നുള്ള സിസിടിവി ദൃശ്യം മാത്രമായിരുന്നു പൊലീസിന് ലഭിച്ചത്. കുട്ടിയുടെ ദൃശ്യങ്ങളടക്കം വാര്‍ത്ത വന്നതോടെയാണ് ട്രെയിന്‍ യാത്രക്കാരന്‍ തിരിച്ചറിഞ്ഞത്.

14 year old boy who was missing from home found from chennai