23
May 2025
Thu
23 May 2025 Thu
15 injured after tree fallen on KSRTC bus

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ്സിനു മുകളിലേക്ക് മരംവീണ് കണ്ടക്ടറടക്കം 15 പേര്‍ക്ക് പരിക്ക്. കാട്ടാക്കട നക്രാംചിറയ്ക്ക് സമീപത്ത് വച്ച് വ്യാഴാഴ്ച വൈകീട്ടാണ് അപകടം. മരംവീണ് ബസ്സിന്റെ മുകള്‍വശം തകര്‍ന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ടക്ടര്‍ സുനില്‍ദാസിന് മൂക്കിന് പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും കാട്ടാക്കട ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ALSO READ: ലോറിക്ക് മുകളിൽ മരം കടപുഴകി വീണ് രണ്ട് പേർക്ക് പരിക്ക്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക