02
Mar 2025
Sun
02 Mar 2025 Sun
15 year old boy electrocuted in bathroom

വീട്ടിലെ കുളിമുറിയില്‍ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 15കാരന്‍ മരിച്ചു. പാലക്കാട് മേലെ പട്ടാമ്പി കോളജ് സ്ട്രീറ്റില്‍ താമസിക്കുന്ന ഞാങ്ങാട്ടിരി പിണ്ണാക്കും പറമ്പില്‍ മുഹമ്മദ് റിയാസുദ്ദീന്‍-ഷാഹിദ ദമ്പതികളുടെ മകന്‍ ജാസിം റിയാസ് ആണ് മരിച്ചത്. കൊണ്ടുര്‍ക്കര മൗണ്ട് ഹിറ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായര്‍ ഉച്ചയോടെയായിരുന്നു സംഭവം. ഷോക്കേറ്റ ഉടന്‍ ജാസിമിനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കബറടക്കം നാളെ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക