കാസര്‍കോട് പൈവളിഗെ മണ്ടേകാപ്പില്‍ നിന്ന് കാണാതായ പതിനഞ്ചുകാരിയെക്കുറിച്ച് ഇനിയും വിവരമില്ല. പ്രിയേഷ്- പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രുതിയെ ഫെബ്രുവരി 12നാണ് കാണാതായത്.
|
പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രുതി. ഫെബ്രുവരി 12ന് പുലര്‍ച്ചെ തങ്ങള്‍ എഴുന്നേല്‍ക്കുമ്പോള്‍ ശ്രുതി വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. അന്നേദിവസം തന്നെ പ്രദേശവാസിയായ 42കാരനെയും കാണാതായിട്ടുണ്ട്. ദമ്പതികളുടെ പരാതിയില്‍ കേസെടുത്ത കുമ്പള പോലീസ് അന്വേഷണം നടത്തിവരികയാണ്.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





