21
Feb 2024
Fri
21 Feb 2024 Fri
15 year old student found dead in varkala

വര്‍ക്കലയില്‍ കായികതാരമായ 15കാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മരുതി ചാവടിമുക്ക് കാവില്‍ വീട്ടില്‍ അനില്‍-പ്രിന്‍സി ദമ്പതികളുടെ മകള്‍ അഖിലയാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് കുട്ടിയെ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.(15 year old student found dead in varkala)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പനയറ എസ്എന്‍വിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ അഖില ഖോ ഖോ ജില്ലാ താരവും സൈക്കിള്‍ പോളോയില്‍ സംസ്ഥാന താരവുമായിരുന്നു. 2023ല്‍ പൂനെയില്‍ നടന്ന മല്‍സരങ്ങളില്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മെഡല്‍ നേടുകയും ചെയ്തിട്ടുണ്ട് അഖില.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക