അച്ഛന്റെ കാമുകിയെ കുത്തിയും കഴുത്തറുത്തും കൊന്ന ശേഷം രക്ഷപ്പെട്ട 16കാരന് പിടിയിലായി. തമിഴ്നാട്ടിലെ അണ്ണൂരില്‍ ഏപ്രില്‍ 13ന് രാത്രിയാണ് സംഭവം. കൃത്യശേഷം രക്ഷപ്പെട്ട കുട്ടി മുത്തശ്ശിയുടെ വീട്ടില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. കൊലപാതകത്തിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തില്‍ 16കാരന് പിടിയിലാവുകയും ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു.(16 year old boy arrested for kills father s lover)
|
35കാരിയായ കനകയാണ് കൊല്ലപ്പെട്ടത്. 16കാരനും സഹോദരനും അമ്മയ്ക്കും അച്ഛന് തിരുമുരുകനും ഒപ്പമായിരുന്നു താമസം. മല്‍സ്യവ്യാപാരിയായ തിരുമുരുകന്‍ സ്ഥിരമായി ഭാര്യയെയും മക്കളെയും മര്‍ദ്ദിക്കുമായിരുന്നു. ഇതിനു കാരണം അച്ഛന്റെ കാമുകി കനകയാണെന്ന് 16കാരന് തോന്നി. ഇതേത്തുടര്‍ന്ന് കനകയെ കൊല്ലാന്‍ 16കാരന് പദ്ധതി തയ്യാറാക്കി.
ശനിയാഴ്ച രാത്രി പിതാവിന്റെ കടയില്‍ നിന്ന് കത്തിയുമെടുത്ത് കുട്ടി കനകയുടെ വീട്ടിലെത്തുകയും ഇവരുടെ വയറ്റില്‍ കുത്തിയ ശേഷം കഴുത്തറുക്കുകയുമായിരുന്നു. ഞായറാഴ്ച രാത്രി തിരുമുരുകന്‍ കനകയുടെ വീട്ടിലെത്തുമ്പോഴാണ് മൃതദേഹം കാണുന്നത്.
തിരുമുരുകന്‍ വിവരം അയല്‍വാസികളെയും പോലീസിനെയും അറിയിക്കുകയും ചെയ്തു. പ്രാഥമികാന്വേഷണത്തില്‍ 16കാരന് വീട്ടില്‍ നിന്ന് പോയതായി മനസ്സിലായ പോലീസ് ആദ്യം പയ്യനെ കണ്ടെത്തി. ചോദ്യംചെയ്യലില്‍ 16കാരന് കുറ്റസമ്മതം നടത്തുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





