16
Sep 2025
Mon
16 Sep 2025 Mon
16 year old girl went missing found dead

കാണാതായ 16കാരി മരിച്ച നിലയില്‍. വയനാട് പുല്‍പ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാരന്‍-വിമല ദമ്പതികളുടെ മകള്‍ കനിഷ്‌കയെ(16) ആണ് ടൗണിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പടിഞ്ഞാറത്തറയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. ഞായറാഴ്ച രാത്രി മുതല്‍ കനിഷ്‌കയെ വീട്ടില്‍ നിന്ന് കാണാതായതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പുല്‍പള്ളി പോലീസില്‍ പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ടൗണിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കാണുന്നത്. സഹോദരങ്ങള്‍: അമര്‍നാഥ്, അനിഷ്‌ക.

ALSO READ: മകളെ യാത്രയാക്കാനെത്തിയ വീട്ടമ്മ ട്രെയിനടിയില്‍പെട്ട് മരിച്ചു