02
Sep 2025
Mon
02 Sep 2025 Mon
mother dies after fall under train in Kottarakkara

മകളെ യാത്രയാക്കാനായി റെയില്‍വേ സ്റ്റേഷനിലെത്തിയ വീട്ടമ്മ ട്രെയിനടിയില്‍പെട്ട് മരിച്ചു. കൊട്ടാരക്കര റെയില്‍വേസ്റ്റേഷനില്‍ തിങ്കള്‍ വൈകീട്ടാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടയ്ക്കല്‍ പുല്ലുപണ ചരുവിളപുത്തന്‍ വീട്ടില്‍ മിനി (42) ആണ് മരിച്ചത്. സേലത്ത് രണ്ടാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനി ആയ മകള്‍ നിമിഷയെ യാത്രയാക്കാനെത്തിയതായിരുന്നു മിനി. ഭര്‍ത്താവ് ഷിബുവും ഒപ്പമുണ്ടായിരുന്നു. മകളുടെ ബാഗുകളും മറ്റും ട്രെയിനിലെ സീറ്റിന് സമീപം വയ്ക്കാനായി മിനി ട്രെയിനിനുള്ളിലേക്ക് കയറിയിരുന്നു.

എന്നാല്‍ ബാഗ് വച്ച് മിനി പുറത്തിറങ്ങുന്നതിനു മുന്‍പേ ട്രെയിന്‍ മുന്നോട്ടു നീങ്ങി. ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാനായി ഇവര്‍ വാതില്‍പടിയില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയെങ്കിലും ട്രെയിനിന് അടിയില്‍ പെടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ: നേപ്പാള്‍ പ്രക്ഷോഭകര്‍ക്കു നേരെയുണ്ടായ വെടിവയ്പില്‍ മരണം 20 ആയി; ആഭ്യന്തരമന്ത്രി രാജിവച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക