22
Apr 2023
Sun
22 Apr 2023 Sun

തിരൂര്‍: അക്യുഷ് അക്യുപങ്ചര്‍ അക്കാദമിയുടെ പതിനാറാമത് ആല്‍ഫാ ബാച്ച് കോണ്‍വൊക്കേഷന്‍ തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ നടന്നു. തിരൂര്‍ നഗരസഭാ ചെയര്‍ പെഴ്‌സണ്‍ എ.പി നസീമ ഉദ്ഘാടനം ചെയ്തു. അക്യൂപങ്ചര്‍ പോലൊരു ചികിത്സ ഇന്ന് സമൂഹം നേരിടുന്ന ചൂഷണ കാലത്ത് വളരെ അത്യാവശ്യം ആണ്. താന്‍ പങ്കെടുക്കുന്ന പരിപാടികളിലും മറ്റും ഈ ചികിത്സയെ പരിചയപ്പെടുത്തുമെന്നും ഈ ചികിത്സയുടെ ഭാഗമാവാന്‍ താല്‍പര്യം ഉണ്ടെന്നും അവര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ അക്യുപങ്ചര്‍ പ്രാക്ടീഷ്‌ണേഴ്സ് അസോസിയേഷന്‍ സ്റ്റേറ്റ് പ്രസിഡന്റും അക്യൂഷ് ഫൗണ്ടറും ഡയറക്ടറും പ്രിന്‍സിപ്പലുമായ അക്യു മാസ്റ്റര്‍ ഷുഹൈബ് റിയാലൂ കോണ്‍വൊക്കേഷന്‍ അഭിസംബോധന ചെയതു. വിശിഷ്ട അതിഥികളായി കോട്ടക്കല്‍ എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍, എയര്‍ ഇന്ത്യ എയര്‍ ക്രാഫ്റ്റ് എന്‍ജിനീയര്‍ മുഹമ്മദ് ആസാദ് അഹമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വൈസ് പ്രിന്‍സിപ്പല്‍ സയ്യിദ് അക്രം സ്വാഗതം പറഞ്ഞു. അക്യൂഷ് അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ കബീര്‍ കോടനിയില്‍ അധ്യക്ഷത വഹിച്ചു. ഐ എ പി എ സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് അംഗങ്ങള്‍, ബ്രാഞ്ച് ഡയറക്ടര്‍മാര്‍, അക്യുഷ് ലക്ചര്‍മാര്‍, സീനിയര്‍ അക്യുപങ്ചര്‍ പ്രാക്ടിഷണര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. 132 വിദ്യാര്‍ഥികള്‍ ആണ് അക്യുപങ്ചര്‍ സനദ് സ്വീകരിച്ചത്.