17
Oct 2026
Sat
17 Oct 2026 Sat
17 dead after stampede at Kolkata Durga Puja pandal

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 17 പേർ മരിച്ചു. ശനിയാഴ്ച ചോരേബഗാൻ സർബോജനീൻ ദുർഗാപൂജ പന്തലിലാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. പരിക്കേറ്റവർ കൊൽക്കത്ത മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തിനു പിന്നാലെ പന്തലിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നത് പൊലീസ് തടഞ്ഞു. കൊൽക്കത്ത പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. പരിക്കേറ്റ നിരവധി പേരെ കൊൽക്കത്ത മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ഈ വർഷം ‘അറോബ്’ (Arob) എന്ന പ്രമേയത്തിലൂടെ ചോരേബഗാൻ സർബോജനീൻ പന്തൽ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. ‘ശബ്ദത്തിനപ്പുറം’ (Beyond Sound) എന്നാണ് പ്രമേയത്തിന്റെ അർഥം.

നേരത്തെയും വൻ ജനത്തിരക്കും തിക്കിലും തിരക്കിലും പെടാനുള്ള സാഹചര്യം ഉണ്ടായതിനെ തുടർന്ന് കൊൽക്കത്തയിലെ ചില ദുർഗാപൂജ പന്തലുകൾ അടച്ചുപൂട്ടേണ്ടിവന്നിരുന്നു. ദേശപ്രിയ പാർക്ക്, ശ്രീഭൂമി, കല്യാണി എന്നിവിടങ്ങളിലെ പന്തലുകളിലും സമാനമായ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ALSO READ: യൂട്യൂബ് വിഡിയോ കണ്ട് ഗർഭച്ഛിദ്രത്തിന് ശ്രമം; 16കാരി വീട്ടിൽ പ്രസവിച്ചു; 18കാരൻ അറസ്റ്റിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക