11
Jul 2026
Sat
11 Jul 2026 Sat
17 year among two arrested for killing and burnt old woman at Palakkad

പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ വൃദ്ധയെ കൊന്ന് കത്തിച്ച ശേഷം കുഴിച്ചുമൂടി. സംഭവത്തില്‍ 17കാരനടക്കം രണ്ടുപേര്‍ പിടിയില്‍. ആട്ടയാമ്പതി സ്വദേശി സരസ്സമാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദേശവാസികളായ ഉദയകുമാറും സഹായിയായ പതിനേഴുകാരനുമാണ് പിടിയിലായത്. ഇരുവരെയും തമിഴ്‌നാട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ മാസം 10നാണ് സരസമ്മാളിനെ കാണാതാവുന്നത്. മോഷണത്തിനിടെയാണ് കൊലപാതകം നടന്നത്. രണ്ട് മൂക്കുത്തികള്‍ക്ക് വേണ്ടിയാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. പ്രതിയായ ഉദയകുമാറിന്റെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്.

സരസമ്മാളിനെ പ്രതിയുടെ വീട്ടിനകത്ത് കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. നിലത്തുവീണ സരസമ്മാളിനെ പ്രതികള്‍ നെഞ്ചില്‍ ചവിട്ടി. പിന്നീട് കൊടുവാളുപയോഗിച്ച് കഴുത്തിന് വെട്ടി മരണമുറപ്പിച്ചു. പിന്നീട് ശുചിമുറിയില്‍ ഡ്രമ്മില്‍ ഇട്ട് കത്തിച്ചു. പാതി കത്തിയ ശരീരം ചാക്കിലാക്കി പതിയുടെ വീടിന് പുറകില്‍ കുഴിച്ചിടുകയായിരുന്നു ചെയ്തത്. വയോധികയെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ALSO READ: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ കൊടുംക്രൂരത; ആദ്യം ലൈംഗികാതിക്രമ കേസ് നല്‍കിയ പെണ്‍കുട്ടിയെയും കുടുംബത്തെയും കൊന്നു; പിന്നാലെ സ്വന്തം ഭാര്യയും മക്കളും