കട്ടപ്പന: തങ്കമണിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 17കാരന് മരിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന് പരിക്കേറ്റു. തങ്കമണി പറപ്പള്ളില്‍ മനോജിന്റെയും സോണിയയുടെയും മകന് അമല്‍ ആണ് മരിച്ചത്. തങ്കമണി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്.(17 year old boy dies in bike accident)
|
ശനിയാഴ്ച രാവിലെ തങ്കമണി ടൗണില്‍ വച്ചാണ് അമലും കൂട്ടുകാരനും സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേവന്ന ജീപ്പിലിടിച്ചത്. പരിക്കേറ്റ ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ അമലിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായര്‍ രാവിലെയോടെ മരിക്കുകയായിരുന്നു. സഹോദരങ്ങള്‍: മരിയ, അലോണ. അമലിന്റെ സംസ്കാരം തിങ്കളാഴ്ച നടക്കും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


