കോട്ടയം മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി തൂങ്ങിമരിച്ചു. കരിനിലം സ്വദേശി പ്രദീപ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാള്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ സൗമ്യയെയും ഭാര്യമാതാവ് ബീനയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
|
കുടുംബവഴക്കിനിടെ തുടര്‍ന്ന് പ്രദീപില്‍ നിന്ന് വിവാഹമോചനം തേടി സൗമ്യ കോടതിയെ സമീപിച്ചിരുന്നു. കോടതി വിധി വരാനിരിക്കെയാണ് പ്രദീപ് ഭാര്യാവീട്ടിലെത്തി ആക്രമണം നടത്തിയത്.
സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രദീപിന് വേണ്ടി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പ്രദേശത്തെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. പരിക്കേറ്റ ബീനയെയും സൗമ്യയെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ALSO READ: സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ മുംബൈയിലെത്തി പിടികൂടി കേരള പോലീസ്
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


