24
Dec 2024
Tue
24 Dec 2024 Tue
17 year old boy went missing found dead in well

മലപ്പുറം പൂക്കോട്ടുപാടത്തു നിന്ന് കാണാതായ 17കാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്റെ മകന്‍ ഷാമില്‍ ആണ് മരിച്ചത്. പൂക്കോട്ടുംപാടം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സഹല്‍ കഴിഞ്ഞദിവസം മുടി വെട്ടിക്കാനായി വീട്ടില്‍ നിന്നു പോയതായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സഹല്‍ തിരികെ വരാതായതോടെ നടത്തിയ തിരച്ചിലില്‍ ആണ് പൊട്ടിക്കല്ല് കമുകിന്‍ തോട്ടത്തിലെ കിണറില്‍ നിന്ന് മൃതദേഹം കണ്ടത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.