പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 17കാരിയെ നടുറോഡില്‍ കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് സംഭവം. രാമനാഥപുരം ചേരന്‍കോട്ടയില്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്. പ്രദേശവാസിയായ മുനിരാജാണ് പ്ലസ് ടു വിദ്യാര്‍ഥിനിയായ ശാലിനിയെ ആക്രമിച്ചത്. ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും പെണ്‍കുട്ടി നിരാകരിച്ചിരുന്നു.
|
മുനിരാജിന്റെ ശല്യം സഹിക്കവയ്യാതെ പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ശാലിനിയുടെ അച്ഛന്‍ മുനിരാജിനെ താക്കീത് ചെയ്തു.
ബുധന്‍ രാവിലെ വഴിയില്‍ കാത്തുനിന്ന മുനിരാജ് ശാലിനിയുടെ കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയവരാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതും മുനിരാജിനെ കീഴടക്കി പോലീസിനു കൈമാറിയതും.
ALSO READ: വടകരയില്‍ കാറിടിച്ച് കോമയിലായ 9വയസ്സുകാരിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം




