22
Feb 2025
Thu
റിയാദ്: സൗദി അറേബ്യയില്‍ സ്‌കൂട്ടര്‍ ലൈസന്‍സ് നേടാനുള്ള കുറഞ്ഞ പ്രായപരിധി 17 ആക്കി നിശ്ചയിച്ചു. മെയിന്‍ റോഡുകളിലും പ്രത്യേകം നിശ്ചയിച്ചതല്ലാത്ത ട്രാക്കുകളിലും സൈക്കിളുകളും സ്‌കൂട്ടറുകളും ഉപയോഗിക്കുന്നതുള്‍പ്പെടെ വിലക്കി ഗതാഗതമന്ത്രലായം വിശദമായ ചട്ടങ്ങളും പുറത്തിറക്കി. സാറ്റലൈറ്റ് മാപ്പുകള്‍ വഴി പ്രോഗ്രാം ചെയ്തുകൊണ്ട് സ്‌കൂട്ടറുകളുടെ സഞ്ചാരം പ്രത്യേകം നിശ്ചയിച്ച ട്രാക്കുകളിലൂടെയും കവലകളിലൂടെയും പരിമിതപ്പെടുത്തണമെന്നും ഗതാഗതമന്ത്രാലയം നിര്‍ദ്ദേശിച്ചു.
|
മറ്റ് നിര്‍ദേശങ്ങള്‍:
- ഇരുചക്രവാഹനം ഓടിക്കുന്നവര്‍ റിഫഌക്ടറുള്ള ഹെല്‍മെറ്റും അനുയോജ്യമായ വസ്ത്രങ്ങളും ധരിക്കണം.
യോജിച്ച പാദരക്ഷകളും ധരിക്കണം.
മൊബൈല്‍ ഫോണും ഇയര്‍ ഫോണുകളും ഉപയോഗിക്കരുത്.
ഭക്ഷണ പാനീയങ്ങള്‍ കഴിച്ച് കൊണ്ട് ഓടിക്കരുത്
സ്‌കൂട്ടറുകളും സൈക്കിളുകളും ട്രാഫിക് സിഗ്‌നലുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും കെട്ടിയിടരുത്
17-year-olds can get two wheeler license in Saudi Arabia


