|
പത്തനംതിട്ട: പത്തനംതിട്ട വെണ്ണിക്കുളത്ത് 17 കാരിയെ കാണാതായി. രണ്ട് ദിവസമായിട്ടും പെണ്‍കുട്ടിയെ കുറിച്ചു ഒരു വിവരവും ലഭിച്ചിട്ടില്ല. വെണ്ണിക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന മധ്യപ്രദേശ് സ്വദേശി ഗംഗാ റാമിന്റെ മകള്‍ റോഷ്‌നി റാവത്തിനെ ആണ് വ്യാഴാഴ്ച രാവിലെ പത്തുമണി മുതൽ കാണാതായത്. വെണ്ണിക്കുളത്തെ മില്ലിലെ തൊഴിലാളിയാണ് ഗംഗാ റാം.
കൂട്ടുകാരിക്ക് യൂണിഫോം വാങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് റോഷ്നി വ്യാഴാഴ്ച വീട്ടില്‍ നിന്നിറങ്ങിയത്. പ്ലസ്ടു പരീക്ഷാ ഫലം കാത്തിരിക്കുകയാണ് കുട്ടി. ഹിന്ദി,ഇംഗ്ലീഷ്,മലയാളം ഭാഷകള്‍ സംസാരിക്കും.
തിരുവനന്തപുരത്തേയ്ക്കുള്ള ട്രെയിന്‍ കയറിപ്പോയെന്ന് സ്ഥിരീകരിക്കാനാകാത്ത റിപ്പോര്‍ട്ടുകളുണ്ട്.
കാണാതാകുന്ന സമയം കറുത്ത ചെക്ക് ഷര്‍ട്ട് ആണ് പെൺകുട്ടി ധരിച്ചിരുന്നത്. പെണ്‍കുട്ടിയെ കുറച്ചു വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത പൊലീസുമായോ കോയിപ്രം പൊലീസുമായോ ബന്ധപ്പെടണമെന്നാണ് പൊലീസ് അറിയിച്ചിട്ടുണ്ട്.
കോയിപ്രം പൊലീസ്:+919497947146.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





