27
Mar 2024
Tue
27 Mar 2024 Tue
18-year-old arrested for hiting down SI during vehicle inspection

കട്ടപ്പനയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്കിടിപ്പിച്ച് വീഴ്ത്തിയ 18കാരന്‍ പിടിയില്‍. അമ്പലക്കവല സ്വദേശി ആദര്‍ശ് (18) ആണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.(18-year-old arrested for hiting down SI during vehicle inspection)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കട്ടപ്പന എസ്‌ഐ സുനേക് ജെയിംസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കിലെത്തിയ ആദര്‍ശിനെ കൈകാണിച്ചു നിര്‍ത്തിയിരുന്നു. എന്നാല്‍ പരിശോധനയ്ക്കിടെ ആദര്‍ശ് ബൈക്ക് പിന്നിലേക്ക് എടുത്ത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ എസ്‌ഐയെ ഭിത്തിയിലേക്ക് ചേര്‍ത്ത് ഇടിപ്പിക്കുകയായിരുന്നു. പരിക്കേറ്റ എസ് ഐ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.