ആലപ്പുഴ ബീച്ചില്‍ കാറ്റടിച്ചു തട്ടുകട മറിഞ്ഞ് ദേഹത്ത് വീണ് 18കാരി മരിച്ചു. സുഹൃത്തിന് പരിക്ക്. പള്ളാത്തുരുത്തി രതിഭവനില്‍ നിത്യയാണ് മരിച്ചത്. തിങ്കള്‍ ഉച്ചയ്ക്കാണ് അപകടം.
|
സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു പെണ്‍കുട്ടി. കനത്ത മഴയ്‌ക്കൊപ്പം അതിശക്തമായ കാറ്റും ഉണ്ടായതോടെ നിത്യയും സുഹൃത്ത് ആദര്‍ശും അരികിലുള്ള തട്ടുകടയുടെ അടുത്ത് പോയിനിന്നപ്പോഴാണ് അപകടമുണ്ടായത്.
ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്ത് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിത്യ മരിക്കുകയായിരുന്നു. ആദര്‍ശ് ചികിത്സയില്‍ തുടരുകയാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


