മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മാതാപിതാക്കള്‍ വഴക്കുപറഞ്ഞതിന് പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയില്‍ നിന്നു വീടുവിട്ടിറങ്ങിയ 18കാരിയുടെ മൃതദേഹം ആലുവ പുഴയില്‍ നിന്നു കണ്ടെത്തി. മഞ്ഞപ്പെട്ടി സ്വദേശി മണിയുടെ മകള്‍ സുമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആലുവ തുരുത്തിനടുത്തുള്ള കടവിലാണ് ചൊവ്വ വൈകീട്ട് നാലോടെ മൃതദേഹം അടിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി വീട്ടില്‍ നിന്നിറങ്ങിപ്പോയത്.
|
ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് കുട്ടിയും മാതാപിതാക്കളും തമ്മില്‍ നിരന്തരം പ്രശ്‌നം ഉണ്ടായിരുന്നു. ഇതിനിടെ കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നുവന്ന് പോലീസ് പറയുന്നു. മാറമ്പിള്ളി പാലത്തില്‍ നിന്ന് പെണ്‍കുട്ടി പുഴയിലേക്ക് ചാടുന്നത് നാട്ടുകാരില്‍ ഒരാള്‍ കണ്ടിരുന്നു. വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. ഇന്ന് മൃതദേഹം കരയ്ക്കടിയുകയായിരുന്നു.
ALSO READ: മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം നല്‍കാത്തതിന് 16കാരന്‍ ജീവനൊടുക്കി


