01
Jun 2026
Mon
01 Jun 2026 Mon
19 year old boy among three caught for stealing gold and money for tour

വിനോദയാത്ര പോവാൻ പണം കണ്ടെത്താൻ മോഷണം നടത്തിയ 19കാരനും രണ്ട് 17കാരും പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. 75000 രൂപയും മൂന്ന് പവൻ സ്വർണവും ആണ് ആനക്കല്ല് സ്വദേശിയുടെ വീട്ടിൽ നിന്ന് സംഘം മോഷ്ടിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

19 വയസുള്ള കൊടുവന്താനം സ്വദേശി അജിത് അനിൽ എന്നയാളും 17 വയസുള്ള രണ്ട് പേരുമാണ് പിടിയിലായത്. മെയ്‌ 24നാണ് സംഘം മോഷണം നടത്തിയത്. വീടും പരിസരവും അറിയാവുന്ന ആളുകളാണ് പ്രതികൾ. വീട്ടിൽ ആരുമില്ല എന്നുറപ്പാക്കിയതിന് ശേഷമായിരുന്നു മോഷണം. സിസിടിവി നശിപ്പിക്കാനുള്ള ശ്രമവും പ്രതികൾ നടത്തിയിരുന്നു.

എന്നാൽ പരിസരത്തുള്ള മറ്റ് സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. ഈ പണം ഉപയോഗിച്ച് ഇവർ മൂന്നാറിലടക്കം വിനോദയാത്ര പോയിരുന്നു.

ALSO READ: ഗവർണറുടെ വാഹനവ്യൂഹത്തിനായി ഗതാഗതം തടഞ്ഞു; ഗർഭിണിയായ ഭാര്യയുമായി കുടുങ്ങിയ ഭർത്താവ് റോഡിലിരുന്ന് പ്രതിഷേധിച്ചു