ബെംഗളൂരു: കർണാടക ഗവർണറുടെ വാഹനവ്യൂഹത്തിന് (കോൺവോയ്) സുഗമമായി കടന്നുപോകാൻ ട്രാഫിക് തടഞ്ഞതിൽ പ്രതിഷേധിച്ച് റോഡിലിരുന്ന് ഭർത്താവിന്റെ പ്രതിഷേധം. കടുത്ത ട്രാഫിക് ബ്ലോക്കിൽ തന്റെ ഗർഭിണിയായ ഭാര്യ കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു യുവാവിന്റെ പ്രതിഷേധം. റോഡിൽ നിന്ന് എഴുന്നേൽക്കാൻ കൂട്ടാക്കാതിരുന്ന യുവാവ്, പൊലീസുകാരുടെ അഭ്യർത്ഥനകളും നിരസിച്ചു.
|
ഗവർണറുടെ യാത്രയ്ക്കായി റോഡിൽ പ്രത്യേക സുരക്ഷാ പാതയൊരുക്കാൻ ട്രാഫിക് പൂർണ്ണമായും നിർത്തിവെച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ദീർഘനേരം വാഹനം അനങ്ങാതെ കിടന്നതോടെ നിരാശനും പ്രകോപിതനുമായ യുവാവ് കാറിൽ നിന്നിറങ്ങി റോഡിന് നടുവിൽ ധർണ്ണയിരിക്കുകയായിരുന്നു.
A frustrated husband sat on the road in protest after traffic was stopped to create a corridor for the movement of Karnataka Governor’s convoy. Refusing to get up, he told police officers that his pregnant wife had been waiting inside their car while traffic remained stalled. pic.twitter.com/IuZDQRt6Kb
— Deepak Bopanna (@dpkBopanna) June 1, 2026
തന്റെ ഗർഭിണിയായ ഭാര്യ കടുത്ത അസ്വസ്ഥതയോടെ കാറിനുള്ളിൽ കാത്തിരിക്കുകയാണെന്നും, ഇത്രയും അടിയന്തര സാഹചര്യമുണ്ടായിട്ടും ഗതാഗതം പുനഃസ്ഥാപിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പൊലീസുകാരോട് വിളിച്ചുപറഞ്ഞു. വിഐപി സുരക്ഷയുടെ പേരിൽ സാധാരണക്കാരുടെ അടിയന്തര ആവശ്യങ്ങളെപ്പോലും തടസ്സപ്പെടുത്തുന്ന ഇത്തരം നടപടികൾക്കെതിരെ സോഷ്യൽ മീഡിയയിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Bengaluru Man Stages Roadside Sit-In Over Governor Convoy Delay

