27
May 2024
Fri
27 May 2024 Fri
19 year old boy dies in Aluva accident

ആലുവ: ആലുവയിൽ ഓട്ടോറിക്ഷ കെട്ടിവലിക്കുന്നതിനിടെ കയറിൽ തട്ടിവീണ ബൈക്ക് യാത്രികനായ 19കാരന് ദാരുണാന്ത്യം. കുന്നുകര സ്വദേശി ഫഹദ് ആണ് മരിച്ചത്. സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാരെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. മനപ്പൂർവമല്ലാത്ത നരഹത്യക്ക് ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്. ആലുവ അമ്പാട്ടുകാവിലെ വളവിലായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേടായ ഓട്ടോറിക്ഷ കളമശ്ശേരി ഭാഗത്ത് നിന്ന് മറ്റൊരു ഓട്ടോറിക്ഷയിൽ കെട്ടിവലിച്ചു വരികയായിരുന്നു. വളവിൽ എത്തിയപ്പോൾ മുന്നിലുള്ള ഓട്ടോ റിക്ഷ റോഡ് കുറുകേ കടന്ന് നീങ്ങുകയും പിന്നിൽ നിന്നുവന്ന ബൈക്ക് കയറിൽ തട്ടുകയും ഫഹദ് റോഡിൽ തലയടിച്ചുവീഴുകയുമായിരുന്നു. ഇരു ഓട്ടോറിക്ഷകൾക്കും ഇടയിലുള്ള കയർ ബൈക്ക് യാത്രികന് കാണാനാകുമായിരുന്നില്ല. ഇതാണ് അപകടകാരണമായത്. ഫഹദ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക