ബിഎസ്എന്‍എല്‍ ടവറില്‍ നിന്ന് വീണ് 19കാരനായ ജീവനക്കാരന്‍ മരിച്ചു. കോട്ടയം പൊന്‍പള്ളി ഞാറയ്ക്കലിലാണ് സംഭവം. കോട്ടയ്ക്കുപുറം ആനിത്തോട്ടത്തില്‍ ജെല്‍ബി-മിനി ദമ്പതികളുടെ മകന്‍ ഗോഡ്സണ്‍ പോള്‍ ആണു മരിച്ചത്. തിങ്കള്‍ ഉച്ചയോടെ ആയിരുന്നു അപകടം.
|
ബിഎസ്എന്‍എല്‍ ടവറുമായി മാറ്റുന്നതുമായി ബന്ധപ്പെട്ട ജോലിക്കെത്തിയതായിരുന്നു യുവാവ്. ടവറില്‍ കയറി ജോലി ചെയ്യുന്നതിനിടെ യുവാവ് താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച കുടുംബത്തിനു വിട്ടുനല്‍കും. സംസ്‌കാരം ചൊവ്വാഴ്ച വൈകുന്നേരം നാലിനു കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ദേവാലയത്തില്‍. സഹോദരങ്ങള്‍: ബ്ലസണ്‍ പോള്‍, ഡെയ്സണ്‍ പോള്‍.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


