02
Aug 2023
Wed
02 Aug 2023 Wed

കൊല്ലത്ത് വിദേശവനിതയെ മദ്യം നല്‍കി പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ പിടിയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം: കരുനാഗപ്പള്ളിയില്‍ മദ്യം നല്‍കി വിദേശവനിതയെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. അമേരിക്കന്‍ സ്വദേശിയായ വനിതയെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി അമിതമായി മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ച കേസില്‍ ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വിദേശ വനിതയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അമൃതപുരി ആ്രമത്തിലെത്തിയ ഇവര്‍ ആശ്രമത്തിന് സമീപത്തുള്ള ബീച്ചില്‍ വിശ്രമിക്കുകയായിരുന്നു. അവിടേക്ക് എത്തിയ യുവാക്കള്‍ ഇവര്‍ക്ക് ആദ്യം സിഗരറ്റ് നല്‍കി. എന്നാല്‍ അത് വാങ്ങിക്കാന്‍ വിസമ്മതിച്ചതോടെ മദ്യം നല്‍കകയായിരുന്നു.

തുടര്‍ന്ന് ഇവരെ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ ഒരു വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. അമിതമായി മദ്യം നല്‍കി ബോധം കെടുത്തിയ ശേഷമാണ് പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം ആശ്രമത്തില്‍ തിരിച്ചെത്തിയ ഇവര്‍ അധികൃതരോട് വിവരം പറഞ്ഞു. അവര്‍ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയും കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. വിദേശ വനിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് സംഭവം നടക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് നിഖിലിനേയും ജയനേയും പോലീസ് പിടികൂടുന്നത്.

പ്രതികളെ കരുനാഗപ്പള്ളി പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ക്കെതിരെ മുന്‍പും കേസുകള്‍ ഉണ്ടായിരുന്നോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.