03
Sep 2026
Thu
03 Sep 2026 Thu

മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. ഇവർക്കൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന മൂന്നാമന് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ കൈചൂണ്ടിമുക്കിൽ ഇന്ന് പുലർച്ചെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരമായി പരിക്കേറ്റ മൂന്നാമൻ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരും പരിക്കേറ്റയാളും 25 വയസിന് താഴെയുള്ളവരാണെന്ന് പോലീസ് അറിയിച്ചു.ബൈക്ക് മറ്റേതെങ്കിലും വാഹനത്തിൽ ഇടിച്ചാണോ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാണോ എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. അപകടത്തിന്റെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, അപകടത്തിൽപ്പെട്ട ബൈക്ക് മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. ബൈക്കിന്റെ യഥാർഥ ഉടമയെ പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ബൈക്ക് മറ്റൊരാളുടെ കൈവശമായിരുന്നുവെന്നാണ് ഉടമ പോലീസിനോട് പറഞ്ഞത്. ബൈക്ക് എപ്പോഴാണ് മോഷണം പോയതെന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല.

ALSO READ:അയോധ്യ രാമക്ഷേത്ര ട്രസ്റ്റിൻ്റെ സിഇഒ ആയി ഓപറേഷൻ സിന്ദൂറിൽ വെസ്റ്റേൺ എയർകമാൻഡിനെ നയിച്ച ജിതേന്ദ്ര മിശ്ര; നിയമനത്തിൽ വിമർശനം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക