അഞ്ച് തലമുറകൾക്ക് ശേഷം കുടുംബത്തിലേക്ക് പെൺകുഞ്ഞ് എത്തിയതിന്റെ സന്തോഷം ആഘോഷമാക്കി കുടുംബം. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ പാർലിയിലെ ദഹിഫാലെ കുടുംബത്തിലാണ് ഏകദേശം 200 വർഷത്തിന് ശേഷം പെൺകുഞ്ഞ് ജനിച്ചതെന്നാണ് കുടുംബത്തിന്റെ അവകാശവാദം.
|
കുഞ്ഞിനും അമ്മയ്ക്കും ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് നൽകിയ വരവേൽപ്പ് നാട്ടുകാരുടെയും ശ്രദ്ധ നേടി. പൂക്കൾ കൊണ്ട് അലങ്കരിച്ച പ്രത്യേക രഥത്തിൽ അമ്മയെയും കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടുപോയി. ചെണ്ട, താളം തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര.
സൗഭാഗ്യവതി കൽപ്പന റിഷികേശ് ദഹിഫാലെയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ഗാർഗി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
കുഞ്ഞിന്റെ ജനനം കുടുംബത്തിന് വലിയ ഭാഗ്യമാണെന്ന് മുത്തച്ഛൻ ലിംബാജി ദഹിഫാലെ പറഞ്ഞു. വർഷങ്ങളായി കുടുംബത്തിലൊരു പെൺകുഞ്ഞില്ലാത്തതിന്റെ വിഷമം ഉണ്ടായിരുന്നെന്നും ഗാർഗിയുടെ ജനനത്തോടെ അത് മാറിയെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തിലേക്ക് ലക്ഷ്മി എത്തിയതിന്റെ സന്തോഷമാണിതെന്ന് മുത്തശ്ശി സുരേഖ ദഹിഫാലെ പ്രതികരിച്ചു. പെൺകുഞ്ഞിന്റെ ജനനം വ്യത്യസ്തമായ സന്തോഷമാണ് നൽകുന്നതെന്നും മകളെ പൂവിനെപോലെ വളർത്തുമെന്നും ഗാർഗിയുടെ പിതാവും പറഞ്ഞു.
പെൺകുഞ്ഞിന്റെ ജനനം സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണെന്ന സന്ദേശം സമൂഹത്തിന് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷം സംഘടിപ്പിച്ചതെന്ന് കുടുംബം വ്യക്തമാക്കി.
ALSO READ: പ്രളയ ദുരന്തം: അമേരിക്ക, ഇന്ത്യ, ചൈന രാജ്യങ്ങളോടു നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




