06
Jan 2024
Tue
06 Jan 2024 Tue

ചങ്ങനാശ്ശേരി കുറിച്ചിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് രണ്ടുപേർക്കു ദാരുണാന്ത്യം. ചങ്ങനാശ്ശേരി വാലുമ്മേച്ചിറ കല്ലംപറമ്പിൽ പരമേശ്വരൻ (72), ആറ്റുവാക്കേരിച്ചിറ പി ഡി വർഗീസ് (58) എന്നിവരാണ് മരിച്ചത്. എംസി റോഡിൽ കുറിച്ചിയിൽ ചൊവ്വ രാത്രി എട്ടോടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള കർഷക യൂനിയന്റെ കേരകർഷക സൗഹൃദ സംഗമം പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇരുവരെയും ചങ്ങനാശ്ശേരി ഭാഗത്ത് നിന്നെത്തിയ പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിച്ചു. ഇരുവരെയും ഉടൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക