18
Jan 2024
Mon
18 Jan 2024 Mon

കാറുകളിലെ രഹസ്യഅറകളിൽ ഒളിച്ച് നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ടുപേർ യുഎഇയിൽ പിടിയിൽ. രണ്ട് കാറുകൾക്കുള്ളിൽ സജ്ജീകരിച്ച ചെറിയ ഇരുമ്പ് അറയ്ക്കുള്ളിലായാണ് ഇരുവരും ഒളിച്ചിരുന്നതെന്ന് ഷാർജ പോർട്ട്സ് കസ്റ്റംസ് ആൻഡ് ഫ്രീസോൺസ് അതോറിറ്റി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എക്സ്റേ സ്കാനറുകൾ ഉപയോ​ഗിച്ചു നടത്തിയ പരിശോധനയിലാണ് കാറിന്റെ രഹസ്യ അറയിൽ ആളുകൾ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. കാറിന്റെ പിന്നിലെ ബംപറിന്റെ ഉള്ളിൽ രണ്ടടി മാത്രം വലിപ്പമുള്ള പെട്ടി തയ്യാറാക്കിയാണ് ആളെ ഒളിപ്പിച്ചിരുന്നത്. പിടിയിലായ ഇരുവരുടെയും കൈയിൽ യാതൊരു വിധ രേഖകളും ഉണ്ടായിരുന്നില്ല. ഇരുവാഹനങ്ങളുടെ ഡ്രൈവർമാരെയും കാറുകളിലെ രഹസ്യ അറകളിൽ ഒളിച്ചിരുന്നവരെയും പിടികൂടി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക