ദമ്മാം: ദമ്മാം ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിലെ രണ്ട് വിദ്യാർഥികൾ കാറപകടത്തിൽ മരിച്ചു. ഒരു വിദ്യാർഥിക്ക് ഗുരുതരപരിക്ക്. ഹൈദരാബാദ് സ്വദേശികളായ ഇബ്രാഹിം അസ്ഹർ (16), ഹസൻ റിയാസ് (18) എന്നിവരാണ് മരിച്ചത്. അമ്മാറി(13)നാണ് പരിക്ക്. ലൈസൻസുള്ള ഹസൻ റിയാസാണ് കാറോടിച്ചിരുന്നത്. മൂവരും ദമ്മാം ഇന്ത്യൻ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളും അയൽവാസികളുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇബ്രാഹിം അസ്ഹറും ഹസൻ റിയാസും തദ്ക്ഷണം മരിച്ചു. മൃതദേഹങ്ങൾ ദമാം മെിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
|
ദമ്മാം ഗവർണർ ഹൗസിന് മുന്നിലുള്ള റോഡിൽ വച്ചാണ് ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. അമ്മാറിന്റെ പിതാവിന്റെയാണ് അപകടത്തിൽപെട്ട കാർ. അതിവേഗതയിലായിരുന്ന കാർ റോഡരികിലുള്ള മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് കുട്ടികളെ പുറത്തെടുത്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





