07
Feb 2024
Mon
07 Feb 2024 Mon

Alert: തിരുവനന്തപുരത്ത് സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: പേട്ടയില്‍ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതായി പരാതി. റെയില്‍വേ സ്റ്റേഷനിരികില്‍ താമസിക്കുന്ന നാടോടി ദമ്പതികളുടെ മകളെ സ്‌കൂട്ടറിലെത്തിയ ഒരാള്‍ എടുത്തു കൊണ്ടു പോയെന്നാണ് പരാതി.

പേട്ട ഓള്‍ സെയിന്റ്‌സ് കോളജിന് സമീപത്ത് വെച്ചാണ് സംഭവം. അമര്‍ദീപ് റബീനദേവി ദമ്പതികളുടെ മകളായ മേരിയെയാണ് കാണാതായത്.ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സഹോദരങ്ങള്‍ക്കൊപ്പമാണ് കുട്ടി ഉറങ്ങിയിരുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സംഭവ സമയത്ത് ഒരു ആക്ടീവ സ്‌കൂട്ടര്‍ സ്ഥലത്ത് എത്തിയതായി റിപ്പോര്‍ട്ടുണ്ട്. രണ്ട് പേര്‍ ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് സംശയം. പേട്ട പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്. നഗരത്തില്‍ മുഴുവന്‍ പരിശോധന നടക്കുന്നുണ്ടെന്നു പൊലീസ് വ്യക്തമാക്കി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക