21
Mar 2024
Mon
21 Mar 2024 Mon
2 year old girl miraculously survived fall from 4th floor

സൗദിയില്‍ നാലാം നിലയുടെ ജനാലവഴി താഴേക്ക് വീണ രണ്ടുവയസ്സുകാരി അദ്ഭുതകരമായി രക്ഷപെട്ടു. റിയാദിലെ അഫീഫ് സിറ്റിയിലാണ് സംഭവം. നാലാം നിലയിലെ വീട്ടില്‍ കളിക്കുന്നതിനിടെ മൂത്ത കുട്ടി ജനാല തുറന്നിടുകയും രണ്ടുവയസ്സുകാരി അതുവഴി താഴേക്ക് വീഴുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെട്ടിടസമുച്ചയത്തിന്റെ സെക്യൂരിറ്റി ജീവനക്കാരന്റെ മുന്നിലായാണ് കുട്ടി വന്നുവീണത്. ശബ്ദംകേട്ട് നോക്കിയ സുരക്ഷാജീവനക്കാരന്‍ കുട്ടിയെ ഓടിച്ചെന്നെടുക്കുകയും ജീവനുണ്ടെന്ന് വ്യക്തമായതോടെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

അപകടസമയം കുട്ടിയുടെ പിതാവ് മുര്‍ഷിദ് ജോലി ആവശ്യത്തിന് റിയാദില്‍ പോയിരിക്കുകയായിരുന്നു. നാലാംനിലയുടെ മുകളില്‍ നിന്ന് വീണിട്ടും മകളെ ജീവനോടെ കിട്ടിയതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് മുര്‍ഷിദും കുടുംബവും.

മകള്‍ വീണതറിഞ്ഞ് ഉടന്‍ തിരികെയെത്തിയ മുര്‍ഷിദ് ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. ഒട്ടേറെ പരിശോധനകള്‍ക്ക് വിധേയമാക്കിയ കുട്ടി ചികില്‍സയില്‍ തുടരുകയാണ്. സുരക്ഷാജീവനക്കാരന്റെ സത്വരനടപടിയാണ് കുട്ടിയുടെ ജീവന്‍ തിരികെ കിട്ടുന്നതിന് സഹായകമായത്.