19
Mar 2024
Sat
19 Mar 2024 Sat
22 states and UTs which held loksabha election at single stage

ന്യൂഡല്‍ഹി: ഏപ്രില്‍ 19ന് ആരംഭിച്ച് ജൂണ്‍ 1ന് അവസാനിക്കുന്ന ഏഴ് ഘട്ടങ്ങളായുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റഘട്ടമായി പോളിങ് ബൂത്തുകളിലെത്തുന്നത് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി 22 ഇടങ്ങളിലെ വോട്ടര്‍മാര്‍. കേരളവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങളിലാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുക.രണ്ടാം ഘട്ടമായ ഏപ്രില്‍ 26നാണ് കേരളം ബൂത്തുകളിലെത്തുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അരുണാചല്‍പ്രദേശ്, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപ്, ആന്ധ്രാപ്രദേശ്, ചണ്ഡീഗഡ്, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി ആന്‍ഡ് ഡാമന്‍ ദിയു, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, കേരള, ലക്ഷദ്വീപ്, ലഡാക്ക്, മിസോറാം, മേഘാലയ, നാഗാലാന്‍ഡ്, പുതുച്ചേരി, സിക്കിം, തമിഴ്‌നാട്, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളാണ് ഒറ്റ ഘട്ടങ്ങളായി തിരഞ്ഞെടുപ്പിനെ നേരിടുക.

കര്‍ണാടകയിലും രാജസ്ഥാനിലും ത്രിപുരയിലും മണിപ്പൂരിലും രണ്ടുഘട്ടമായാണ് തിരഞ്ഞെടുപ്പ്. ഛത്തീസ്ഗഡിലും അസ്സമിലും മൂന്നു ഘട്ടമായും ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നാലു ഘട്ടമായും തിരഞ്ഞെടുപ്പ് നടക്കും. മഹാരാഷ്ട്ര, ജമ്മു ആന്‍ഡ് കശ്മീര്‍ എന്നിവിടങ്ങളില്‍ അഞ്ചുഘട്ടമായാണ് വോട്ടെടുപ്പ്. ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവയാണ് ഏഴു ഘട്ടങ്ങളായി വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക