ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ 22കാരന്‍ മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹി (22) ആണ് മരിച്ചത്. ഇടുക്കി മുള്ളരിങ്ങാട് അമേല്‍ തൊട്ടിയില്‍ ഞായര്‍ ഉച്ചയ്ക്ക് ശേഷം മൂന്നോടെയാണ് സംഭവം. തേക്കിന്‍ കൂപ്പില്‍ പശുവിനെ അഴിക്കാന്‍ പോയപ്പോഴാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്. അമറിനൊപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു.മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനു ശേഷം നാളെ ബന്ധുക്കള്ക്ക് വിട്ടുനല്കും.
|
കാടിനോട് ചേര്‍ന്നാണ് അമര്‍ ഇലാഹിയുടെ വീട്. വീട്ടിലെ ഏക അത്താണിയായിരുന്നു യുവാവ്. പശുവിനെയും ആടിനെയും വളര്‍ത്തിയാണ് അമര്‍ ഇലാഹിയുടെ കുടുംബം കഴിഞ്ഞിരുന്നതെന്ന് വണ്ണപ്രം പഞ്ചായത്ത് അംഗം ഉല്ലാസ് പറഞ്ഞു.
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





