എറണാകുളം കടവന്ത്ര എളംകുളത്ത് 23കാരന്‍ ബൈക്ക് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിനിടെ അപകടത്തില്‍ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടില്‍ കാശിനാഥ് ദുരൈയുടെയും ഷൈനിയുടെയും മകന്‍ നിധിന്‍ നാഥന്‍ ആണ് മരിച്ചത്. അമ്മ ഷൈനിക്കൊപ്പമായിരുന്നു നിധിന്‍ ബൈക്ക് ഷോറൂമിലെത്തിയത്.(23 year old man dies in accident during test drive)
|
അമ്മയെ ഷോറൂമില്‍ നിര്‍ത്തിയ ശേഷം വാഹനം ഓടിച്ചുനോക്കാന്‍ പോയ നിധിന്‍ എളംകുളം ഭാഗത്തെത്തി യൂ ടേണ്‍ എടുക്കുന്നതിനിടെ മെട്രോ പില്ലറില്‍ ഇടിച്ചാണ് അപകടം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് അഞ്ചു മിനിറ്റിലേറെ യുവാവ് റോഡില്‍ കിടന്നു. ഈ സമയം ഇതുവഴി വന്ന എക്‌സൈസിന്റെ വാഹനത്തിലാണ് വൈറ്റിലയിലുള്ള സ്വകാര്യ ആശുപത്രിയില്‍ യുവാവിനെ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. കളമശ്ശേരി സ്‌കോഡ ഷോറൂമില്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു നിധിന്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സഹോദരി: നിഖിന
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





