02
Oct 2024
Fri
02 Oct 2024 Fri
23 year old man killed by wild elephant while taking selie

സെല്‍ഫിയെടുക്കുന്നതിനിടെ 23കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ കുംഘാട വനത്തിലാണ് സംഭവം. ചമോര്‍ഷിയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ശശികാന്ത് രാമചന്ദ്രയാണ് കൊല്ലപ്പെട്ടത്.
ഒക്ടോബര്‍ 24നാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേബിള്‍ ഇടുന്ന ജോലികള്‍ക്കായി രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശശികാന്ത് ഇവിടെയെത്തിയത്. ശശികാന്തും കൂട്ടുകാരും ജോലി ചെയ്യുന്നതിനിടെ ആന പ്രദേശത്ത് വരികയും ഇതു കാണാനായി മൂവരും പോവുകയുമായിരുന്നു.

ആനയുടെ തൊട്ടടുത്ത് നിന്ന് സെല്‍ഫിയെടുക്കാനുള്ള യുവാവിന്റെ ശ്രമമാണ് ജീവന്‍ നഷ്ടപ്പെടുന്നതില്‍ കലാശിച്ചതെന്ന് റിപോര്‍ട്ടുകളില്‍ പറയുന്നു. യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക