24
May 2026
Sun
24 May 2026 Sun
24 killed in Pakistan after explosives ladden car rammed in to train

പാകിസ്താനില്‍ സ്‌ഫോടക വസ്തു നിറച്ച കാര്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രെയിനിലേക്ക് ഇടിച്ചുകയറ്റി നടത്തിയ സ്‌ഫോടനത്തില്‍ 24 മരണം. അമ്പതിലേറെ പേര്‍ക്ക് പരിക്ക്. ബലൂചിസ്താന്‍ പ്രവിശ്യയിലാണ് ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആക്രമണത്തില്‍ ബോഗികള്‍ കീഴ്‌മേല്‍ മറിയുകയും തീപിടിക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ റെയില്‍വേക്ക് സമീപത്തുള്ള വീടുകള്‍ അടക്കമുള്ള കെട്ടിടങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ പറ്റി.

ALSO READ: സുപ്രിംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരന്‍ ജയില്‍മോചിതനായി; അധികൃതര്‍ വിവരമറിയുന്നത് എട്ടുവര്‍ഷത്തിനുശേഷം